സിഐടിയു 30 മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷം നടത്തി

May 1, 2024 - 16:11
 0
സിഐടിയു 30 മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷം നടത്തി
This is the title of the web page

ഉപ്പുതറ ടൗണിൽ പതാക ഉയർത്തിയതിന് ശേഷം സി.പി.ഐ (എം) ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പാർട്ടി ഏരിയ സെക്രട്ടറി എം.ജെ വാവച്ചൻ മെയ് ദിന സന്ദേശം നൽകി.തൊഴിലാളികൾ അടിമ സമാനമായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ പല സമയങ്ങളിൽ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ടെന്നും അതിൻ്റെ ഫലമായാണ് അമേരിക്കയിലെ ചിക്കാഗോയിൽ തൊഴിലാളികൾ സംഘടിക്കുകയും പോലീസ് നരനായാട്ട് ഉണ്ടാവുകയും ചെയ്തു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് തൊഴിലാളിക്ക് 8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമം എന്ന സമയക്രമം ഉണ്ടായതും. ലോക രാഷ്ട്രങ്ങൾ അത് അംഗീകരിച്ചതും. എന്നാൽ ഇന്നും തൊഴിലാളികൾക്ക് പീഡനമാണ് മിക്കയിടത്തും അനുഭവിക്കേണ്ടി വരുന്നതെന്നും ഇതിനെ തിരെയുള്ള പ്രക്ഷോഭങ്ങളെ പിന്തുണക്കണമെന്നും മെയ് ദിനം പോരാട്ടങ്ങളുടെ അവസാനമല്ല തുടക്കമാണ് എന്നും അദ്ദേഹം പറഞ്ഞു.സി.ഐ ടി യു സെക്രട്ടറി പ്രസാദ് കുഞ്ഞച്ചൻ, അദ്ധ്യക്ഷനായി സി.പി.ഐ ( എം) ഉപ്പുതറ ലോക്കൽ സെക്രട്ടറി കെ.കലേഷ് കുമാർ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow