മൂന്നാറിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
മൂന്നാറിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ടൗണിൽ കമ്പിളി വിൽപ്പനയുടെ മറവിലായിരുന്നു പുകയില ഉത്പന്നത്തിന്റെ വില്പന. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നിരോധിത പുകയില ഉൽപ്പന്നവുമായി ബിഹാർ സ്വദേശി അഷറഫിനെ പോലീസ് പിടികൂടിയത്.ഇയാൾ താമസിക്കുന്ന മുറിയിലും പോലിസ് വിശദമായി പരിശോധന നടത്തി
മൂന്നാറിൽ സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയുൽപ്പന്നങ്ങളും വിൽപ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്കൂൾ മേഖലയിലും പരിസരങ്ങളിലും പോലീസും എക്സൈസും നിരീക്ഷണം ശക്തമാക്കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ വിൽപ്പനക്കായി സൂക്ഷിച്ച 20 പാക്കറ്റോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ ബീഹാർസ്വദേശി അഷറഫിന്റെ കൈയിൽ നിന്ന് പിടികൂടി.മൂന്നാര്‍ എസ്‌ഐ അജേഷ് കെ ജോണിന്റെ നേത്യത്വത്തില്‍ ട്രാഫിക് എസ്‌ഐ ഷാജി പി.പി. സി.പിഒ മാരായ ടോണി, അരുണ്‍കുമാര്‍, നൗഫല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.