നെടുങ്കണ്ടം കല്ലാർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വയരക്ഷയ്ക്ക് ജില്ലാ പോലീസിൻ്റെ ശിക്ഷണത്തിൽ പ്രതിരോധ കല പഠിപ്പിക്കുന്നു.
ഇടുക്കി ജില്ലയിൽ ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന കല്ലാർ ഗവൺമെൻറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വയരക്ഷയ്ക്ക് ജില്ലാ പോലീസിൻ്റെ ശിക്ഷണത്തിൽ പ്രതിരോധ കല പഠിപ്പിക്കുന്നു. ജില്ലാ പോലീസ് വനിതാ സെല്ലിൻ്റെ നേതൃത്വത്തിലാണ് പരിശീലനം .
സ്വന്തം ശരീരത്തിന് നേരെവരുന്ന പ്രതിയോഗിയുടെ ആക്രമത്തെ പ്രതിരോധിക്കുന്നതിനു വേണ്ടി സ്വന്തം ശരീരം തന്നെ ആയുധമായി ഉപയോഗിക്കുവാനുള്ള പരിശീലനമാണ് കല്ലാർ സ്കൂളിലെ പെൺ കുട്ടികൾക്ക് ജില്ലാ പോലീസ് നൽകന്നത്. ഇതു വഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിച്ച് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം.
സ്കൂളിൽ നടന്ന പരിശീലന പരിപാടി പി.റ്റി.എ പ്രസിഡൻറ് ടി.എം. ജോൺ ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പാൾ എ. എം. ബന്നി അധ്യക്ഷത വഹിച്ചു., പി.റ്റി.എ വൈസ് പ്രസിഡൻറ് എം.ബി.ഷിജികുമാർ, ഡോ.സജീവ് സി. നായർ .എ.എസ്.ഇസ്മയേൽ, റെയ്സൺ പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.പോലീസ് വനിതാ സെൽ എ .എസ്. ഐ. ബിന്ദു ടി.ജി, സിവിൽ പോലീസ് ഓഫീസർമാരായ ബിന്ദു മോൾ , സോഫിയ കെ.എസ്. എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്.