ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കരിമ്പൻ മണിപ്പാറ സ്കൂളിലെ 73-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഓരോരുത്തരും അവരവരുടെ സമ്മതിദാന അവകാശം കൃത്യമായി രേഖപ്പെടുത്തണമെന്നും നാടിൻ്റെ വികസനത്തിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ ഉണ്ടാവണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.