അണക്കരയിൽ ബൈക്കിൽപോകുകയായിരുന്ന വ്യക്തിയെ ജീപ്പിടിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റു ചെയ്തു
ബൈക്കിൽപോകുകയായിരുന്ന വ്യക്തിയെ ജീപ്പിടിപ്പിച്ച കേസിൽ ഒരാളെ വണ്ടൻമേട് പൊലീസ് അറസ്റ്റു ചെയ്തു. അണക്കര ഏഴാംമൈൽ കുന്നപ്പള്ളിൽ സിജോ(40) ആണ് അറസ്റ്റിലായത്. ഈ മാസം 24ന് ഉച്ചയ്ക്ക് അണക്കരയിലെ ബാറിനു സമീപത്തുവച്ച് ചക്കുപള്ളം കൊച്ചുകടത്തേടത്ത് ജോൺസനെയാണ്(45) കൊലപ്പെടുത്താൻ ശ്രമിച്ചത്. ബാറിൽവച്ച് ഇരുവരും തർക്കം ഉണ്ടാകുകയും അതിനുശേഷം ബൈക്കിൽ പോകുകയായിരുന്ന ജോൺസനെ സിജോ ജീപ്പിടിപ്പിക്കുകയായിരുന്നു.

