ഇടുക്കി മുന്നാറിൽ യുവതിയെ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തോട്ടം തൊഴിലാളിയായ കാളിസെൽവത്തിന്റെ ഭാര്യ ലക്ഷ്മി ആണ് മരിച്ചത്.മാട്ടുപെട്ടി ടോപ് ഡിവിഷൻ നിവാസിയായ മുനിയാണ്ടിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.രണ്ട് ദിവസങ്ങൾക്കു മുൻപാണ് കാളി സെൽവം , ഭാര്യ ലക്ഷ്മിയുമൊത്ത് മുനിയാണ്ടിയുടെ വീട്ടിൽ എത്തിയത്. കഴിഞ്ഞ രാത്രിയിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് കാളിസെൽവം വീട്ടിൽ നിന്നും പോയി. രാവിലെ ലക്ഷ്മി വീട്ടിൽ മരിച്ചു കിടക്കുന്നതായി മുനിയാണ്ടി എസ്റ്റേറ്റ് മാനേജ്മെന്റ്നെ അറിയിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റ് മൂന്നാർ പോലീസിൽ വിവരം അറിയിച്ചു.
നല്ലതണ്ണി സ്വദേശിയായ ലക്ഷ്മിയും തമിഴ്നാട് സ്വദേശിയായ കാളിസെൽവവും ഏതാനും നാളുകളായി ഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ മുന്നാർ കോളനിയിലാണ് ഇവർ വാടകയ്കക്ക് താമസിച്ചിരുന്നത്. ഇതിനിടെ മുനിയാണ്ടിയെ പരിചയപെടുകയും ഇയാൾ സ്വന്തം വീട്ടിലേയ്ക് ഇവരെ വിളിച്ചു കൊണ്ടു വരികയുമായിരുന്നു. ലക്ഷ്മിയ്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും സൂചന ഉണ്ട്.മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക് മാറ്റി.മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് പോലിസ് അന്വേഷിച് വരികയാണ്. ഫോറൻസിക് വിദഗ്ദ്ധർ അടക്കം സംഭവ സ്ഥലത്ത് പരിശോധന നടത്തി. കാളിസെൽവതിനെയും മുനിയാണ്ടിയെയും പോലിസ് കസ്റ്റഡിയിൽ എടുത്തു.