വോട്ടിംഗ് യന്ത്രങ്ങള്‍ ബൂത്തുകളിൽ എത്തിച്ചു
ഇടുക്കി ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതത് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും വിതരണകേന്ദ്രങ്ങളിൽ നിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി അതത് ബൂത്തുകളിലെത്തിച്ചു.ദേവികുളം മണ്ഡലം - മൂന്നാര്‍ ഗവ. വി എച്ച് എച്ച് എച്ച് എസ് ,ഉടുമ്പന്‍ചോല മണ്ഡലം - നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് എസ്, തൊടുപുഴ മണ്ഡലം - ന്യൂമാന്‍ കോളേജ് തൊടുപുഴ, ഇടുക്കി മണ്ഡലം - ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൈനാവ്, പീരുമേട് മണ്ഡലം - മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പീരുമേട് എന്നിവിടങ്ങളിൽ നിന്നാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത്.ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 1315 പോളിങ് സ്റ്റേഷനുകളാണുള്ളത്.
ദേവികുളം മണ്ഡലത്തില്‍ 195, ഉടുമ്പന്‍ചോലയില്‍ 193, തൊടുപുഴ 216, ഇടുക്കി 196, പീരുമേട് 203, മൂവാറ്റുപുഴ 153, കോതമംഗലം 159 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ദേവികുളം മണ്ഡലത്തിന്റെ സ്ട്രോങ് റൂമില്‍ 234 ബാലറ്റ് യൂണിറ്റ്, 234 കണ്‍ട്രോള്‍ യൂണിറ്റ്, 253 വിവിപാറ്റ് , ഉടുമ്പന്‍ചോലയില്‍ 231 ബാലറ്റ് യൂണിറ്റ്, 231 കണ്‍ട്രോള്‍ യൂണിറ്റ്, 250 വിവിപാറ്റ്, തൊടുപുഴയില്‍ 259 ബാലറ്റ് യൂണിറ്റ്, 259 കണ്‍ട്രോള്‍ യൂണിറ്റ്, 280 വിവിപാറ്റ് , ഇടുക്കിയില്‍ 235 ബാലറ്റ് യൂണിറ്റ്, 235 കണ്‍ട്രോള്‍ യൂണിറ്റ്, 254 വിവിപാറ്റ് ,പീരുമേട്ടില്‍ 243 ബാലറ്റ് യൂണിറ്റ്, 243 കണ്‍ട്രോള്‍ യൂണിറ്റ്, 263 വിവിപാറ്റ് ,മുവാറ്റുപുഴയില്‍ 183 ബാലറ്റ് യൂണിറ്റ്, 183 കണ്‍ട്രോള്‍ യൂണിറ്റ്, 197 വിവിപാറ്റ് ,കോതമംഗലത്ത് 190 ബാലറ്റ് യൂണിറ്റ്, 190 കണ്‍ട്രോള്‍ യൂണിറ്റ്, 205 വിവിപാറ്റ് എന്നിങ്ങനെയാണ്.
ഏഴു മണ്ഡലങ്ങളിലായി 1315 പോളിങ് സ്റ്റേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ആവശ്യമായ 6312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. 6 പ്രശ്നബാധിത (സെന്‍സിറ്റീവ്) പോളിങ് ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തില്‍ വിന്യസിച്ചിട്ടുണ്ട്. 25 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്‌ട്രോങ് റൂമുകളിലും നിയമിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ മദ്യ വില്‍പ്പനശാലകളും എപ്രില്‍ 24 ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് തീരുന്ന ഏപ്രില്‍26 വെള്ളിയാഴ്ച വൈകീട്ട് ആറ് മണി വരെ അടച്ചിടും.