മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് തേയില കൊളുന്ത് കയറ്റി കൊണ്ടുപോയ ട്രാക്ടർ ആണ് നെറ്റിമേട് ഭാഗത്ത് വച്ച് പടയപ്പ എന്ന കാട്ടുകൊമ്പൻ തടഞ്ഞത്.ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. പടയപ്പ വാഹനത്തിനു ചുറ്റും ഭക്ഷണം വല്ലതും ഉണ്ടോ എന്ന പരിശോധന നടത്തുന്ന ദൃശ്യങ്ങളും മൊബൈൽ ക്യാമറയിൽ ഡ്രൈവർ പകർത്തിയിരുന്നു.