മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്
എസ്യുവികളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2023 മെയ് മാസത്തില്‍ കമ്പനി ആഭ്യന്തര വിപണിയില്‍ 143,708 കാറുകളും എസ്യുവികളും വിറ്റു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വില്‍പ്പനയേക്കാള്‍ വളരെ കൂടുതലാണ്. കഴിഞ്ഞ മാസം മാരുതി സുസുക്കി ബ്രെസ്സ, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര എന്നിവയുടെ 33,000 യൂണിറ്റുകള്‍ വിറ്റു. 2023 മെയ് മാസത്തില്‍ മാരുതി സുസുക്കി ഫ്രോങ്കസിന്റെ 9,683 യൂണിറ്റുകള്‍ വിറ്റു. ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്ക്‌സ് എസ്യുവിയെ ഈ മാര്‍ച്ച് അവസാനത്തോടെയാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്.
7.56 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ എത്തിയ വാഹനത്തിന് ആദ്യ മാസത്തില്‍ തന്നെ 8,000 ത്തില്‍ അധികം ബുക്കിംഗുകളാണ് ലഭിച്ചത്. ഇപ്പോഴും ഈ എസ്യുവിക്കുള്ള ഡിമാന്‍ഡുകള്‍ കുതിച്ചുയരുകയാണ്. വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ മാരുതി സുസുക്കി ഫ്രോങ്ക്സ് ലഭ്യമാണ്. ആദ്യത്തേത് 100 ബിഎച്ച്പിയും 147.6 എന്‍എം ടോര്‍ക്കും മികച്ചതാണെങ്കില്‍, പിന്നീടുള്ളത് 90 ബിഎച്ച്പിയും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു