ഗവ.കോളേജിൽ സി.ഡി.എസ്. അംഗങ്ങളെ ശുചീകരണത്തൊഴിലാളികളായി നിയമിച്ചതിൽ പക്ഷാഭേദം കാട്ടിയെന്നാരോപിച്ച് വിവാദം
ഗവ.കോളേജിൽ സി.ഡി.എസ്. അംഗങ്ങളെ ശുചീകരണത്തൊഴിലാളികളായി നിയമിച്ചതിൽ പക്ഷാഭേദം കാട്ടിയെന്നാരോപിച്ച് വിവാദം.ഒൻപത് തൊഴിലാളികളെ നിയമിച്ചതിൽ മുഴുവൻ ആളുകളും രണ്ടാം നമ്പർ സി.ഡി.എസ്. അംഗങ്ങളിൽ പെട്ടതാണ് വിവാദത്തിന് കാരണം.നഗരഭയിൽ ഒന്നു മുതൽ 17 വരെ വാർഡുകളിലുള്ളവരെ ഉൾപ്പെടുത്തി സി.ഡി.എസ്. നമ്പർ ഒന്നും , 17 മുതൽ 34 വരെ വാർഡുകളിലുള്ളവരെ ഉൾപ്പെടുത്തി രണ്ടാം നമ്പർ സി.ഡി.എസ്. കമ്മിറ്റിയുമാണ് പ്രവർത്തിക്കുന്നത്.നിയമനങ്ങളും മറ്റും വരുമ്പോൾ രണ്ട് കമ്മിറ്റികൾക്ക് വീതം വെച്ച് നൽകുകയാണ് പതിവ് .എന്നാൽ ഇത്തവണ മുഴുവൻ തൊഴിലാളികളെയും രണ്ടാം നമ്പർ സി.ഡി.എസ്. കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുത്തതാണ് വിവാദങ്ങൾക്ക് കാരണമായത്. ഒന്നാം നമ്പർ സി.ഡി.എസ്. കമ്മിറ്റിയിൽ പെട്ട അർബുദ രോഗിയും വിധവയും ഉൾപ്പെടെയുള്ള മൂന്ന് തൊഴിലാളികളെ പിരിച്ചു വിട്ടതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.