ചെറുതോണിയിൽ കൊട്ടിക്കലാശത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്
ഇടുക്കി ചെറുതോണിയിൽ കൊട്ടിക്കലാശത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്.ഇടുക്കി ഡിവൈഎസ്പി ഓഫീസിൽ ചുമതലയുള്ള എ എസ് ഐ സന്തോഷ് ബാബുവിനാണ് പരിക്കേറ്റത്.പ്രവർത്തകർ കൊടി കെട്ടിയ ഈറ്റകമ്പ് വലിച്ചെറിഞ്ഞപ്പോൾ കണ്ണിനോട് ചേർന്ന് വന്ന് പതിച്ചാണ് പരിക്കേറ്റത്.സന്തോഷ് ബാബുവിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



