ദേവികുളം മണ്ഡലത്തിൽ അവസാനഘട്ട പര്യടനം നടത്തി ജോയിസ് ജോർജ്

Apr 23, 2024 - 11:44
 0
ദേവികുളം മണ്ഡലത്തിൽ അവസാനഘട്ട പര്യടനം നടത്തി ജോയിസ് ജോർജ്
This is the title of the web page

പത്താം മൈൽ :പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആവേശകരമാവുകയാണ് എൽ ഡി എഫ് സ്ഥാനാർഥി ജോയിസ് ജോർജിന്റെ പര്യടനം. സ്വീകരണപരിപാടികളിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ജോയിസ് ജോർജ് മുൻപോട്ട് പോവുന്നത്. ദേവികുളം മണ്ഡലത്തിലെ പത്താം മയിലിൽ നിന്നും ആരംഭിച്ച പര്യടനം കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രെട്ടറി പോൽസൺ ഉദ്ഘാടനം ചെയ്തു.എൽ ഡി എഫ് മേഖല കമ്മറ്റി ചെയർമാൻ പി എൻ ലത്തീഫ് അധ്യക്ഷനായ ചടങ്ങിൽ മേഖല കൺവീനർ പി പി സാബു സ്വാഗതം പറഞ്ഞു.

എൽ ഡി എഫ് നേതാക്കളായ കെ വി ശശി, കെ എം ഷാജി ബി ജു അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാഴക്കുല നൽകിയാണ് സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിച്ചത്. ഇരുമ്പുപാലം, മച്ചിപ്ലാവ് സ്കൂൾ പടി, ചാറ്റുപാറ, അടിമാലി ടൌൺ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർഥി ഇരുന്നൂർ ഏക്കറിലേക്ക് പര്യടനത്തിന് പോയി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow