ഉപ്പുതറയിൽ കെ എസ് ആർ ടി സി ബസ് സ്വകാര്യ ബസിന് പിന്നിലിടിച്ച് അപകടം; ഉപ്പുതറ - വളകോട് റൂട്ടിൽ മത്സര ഓട്ടം പതിവെന്ന് നാട്ടുകാർ
ഉപ്പുതറ വളകോടിൽ നിന്ന് കട്ടപ്പനക്ക് വന്ന ബസുകളാണ് അപകടത്തിൽപെട്ടത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം.മുന്നിൽ വന്ന സ്വകാര്യ ബസ് ഉപ്പുതറ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ പെട്ടന്ന് നിർത്തുകയും കെ എസ് ആർ ടി സിയ്ക്ക് പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ എസ് ആർടിസി ബസിൻ്റെ മുൻവശത്തെ ഗ്ലാസും സ്വകാര്യ ബസിൻ്റെ പിൻവശത്തെ ഗ്ലാസും തകർന്നു. അപകടത്തിൽ യാത്രക്കാർക്ക് പരുക്കില്ല .ഉപ്പുതറ വളകോട് റൂട്ടിൽ കെ എസ് ആർടിസി - സ്വകാര്യ ബസുകളുടെ മത്സര ഓട്ടം പതിവാണെന്നാണ് ഉയരുന്ന പരാതി. ജീവൻ പണയം വച്ചാണ് യാത്രക്കാർ ബസിൽ യാത്ര ചെയ്യുന്നത്. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി കേസെടുത്ത ശേഷം ബസുകൾ വിട്ടയച്ചു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

