ജപ്തി നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; തടയാൻ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു

Apr 19, 2024 - 16:04
Apr 19, 2024 - 16:45
 0
ജപ്തി നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; തടയാൻ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു
This is the title of the web page

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്ക് എത്തിയ സംഘത്തിന് മുന്നിൽ വീട്ടമ്മ പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.സംഭവത്തിൽ രണ്ടു പോലീസുകാർക്കും വീട്ടമ്മക്കും പൊള്ളലേറ്റു.ആശാരികണ്ടം ആനിക്കുന്നേൽ ദിലീപിന്റെ ഭാര്യ ഷീബ(49), നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ എസ്.ഐ ബിനോയ്, വനിതാ പോലീസ് ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്. ഷീബയുടെ നില അതീവ ഗുരുതരമാണ്.

മൂന്നു പേരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർക്ക് 66.5 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായത്. നിലവിൽ 20 ലക്ഷം രൂപയുടെ ബാധ്യതയെ ഇവർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഭൂമി ഉടമ എന്ന നിലയിൽ പലിശയും കൂട്ടുപലിശയും ചേർത്ത് 66.5 ലക്ഷം രൂപയുടെ ബാധ്യത കുടുംബത്തിന്മേൽ വരികയായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ആണ് ജപ്തി നടപടികൾ നടത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്കിൻറെ പരാതിയിൽ തൊടുപുഴ സിജിഎം കോടതി ഉത്തരവിൽ പ്രകാരം കമ്മീഷനാണ് ജപ്തി നടപടികൾക്ക് നേതൃത്വം നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow