ക്ഷീര കർഷക അവാർഡ് ജേതാവ് ഷൈൻ്റെ വീട്ടിൽ മോഷണം
മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഉടുമ്പന്നൂർ സ്വദേശി ഷൈനിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മോഷ്ടാക്കൾ വീട്ടുമുറ്റത്ത് കിടന്ന ഇന്നോവ ക്രിസ്റ്റ കാറും കാറിനുള്ളിൽ ഉണ്ടായിരുന്ന 7 ലക്ഷത്തോളം രൂപയും കവർന്നു. തമിഴ്നാട്ടിൽ പശുക്കളെ വാങ്ങിക്കുവാൻ പോകുവാനായാണ് ഷൈൻ കാറിനുള്ളിൽ പണം സൂക്ഷിച്ചിരുന്നത്. ഈ പണവും കാറുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.ഇന്നലെ രാത്രി പതിനൊന്നര വരെ ഷൈനിന്റെ മുറ്റത്ത് കാർ ഉണ്ടായിരുന്നു. വെളുപ്പിന് രണ്ടരയ്ക്ക് ശേഷം പശുക്കളെ പാൽ കറക്കുവാനായി എഴുന്നേറ്റപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിഞ്ഞത്. കരിമണ്ണൂർ പോലീസിൽ പരാതി നൽകി. വീടുമായി പരിചയമുഉള്ളവരാകാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

