ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും

Apr 18, 2024 - 15:24
 0
ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും
This is the title of the web page

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും. എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും, ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് കളളിങ്ങ് നടത്തുന്നത്. പക്ഷിപ്പനി ബാധിത മേഖലകളിൽ മാംസം, മുട്ട എന്നിവയുടെ വിൽപ്പനയ്ക്ക് നിരോധനമുണ്ട്. പക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും തടഞ്ഞു.  

ആലപ്പുഴ ജില്ലയിലെ എടത്വാ, ചെറുതന പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.എടത്വാ പഞ്ചായത്തിലെ ഒന്നാം വാർ‍ഡിൽ പ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് വളർത്ത് താറാവു കളിൽ പക്ഷിപ്പനി കണ്ടെത്തിയത്. താറാവുകൾ ചത്ത സാഹചര്യത്തിൽ ഭോപ്പാലിലെ കേന്ദ്ര ലാബിൽ പരിശോധിച്ച സാമ്പിളുകൾ പോസിറ്റീവാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് രോഗബാധിതമേഖലകളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദ്രുത കർമ സേന രൂപീകരണവും ഒരുക്കങ്ങളും പൂർത്തിയാക്കി നാളെ മുതൽ കളളിങ്ങ് നടത്തും.എടത്വയിലെ വരമ്പിനകത്ത് ഒരു കർഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. കടം വാങ്ങിയാണ് താറാവുകളെ വളർത്തുന്നത്. 

എടത്വയിലും ചെറുതനയിലുമായി 10 കർഷകരുടെ താറാവുകളെ കളളിങ്ങ് നടത്തേണ്ടിവരും. ഏകദേശം 25000ത്തോളം താറാവുകളാണ് കർഷകർക്കുള്ളത്. വളർത്ത് പക്ഷികളെ കൊന്നൊടുക്കുന്നതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നഷ്ടപരിഹാരം നൽകും.ഇത് പര്യാപ്തമല്ലെന്ന് പരാതിയുണ്ട്.പക്ഷിപ്പനി സ്ഥിരീകിരിച്ചതോടെ ഈ മേഖലയിൽ താറാവ് അവയുടെ മാംസം, മുട്ട എന്നിവയുടെ വിപണനം നിർത്തി വെയ്ക്കാൻ നിർദേശിച്ചിട്ടുണ്ട് പക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow