കട്ടപ്പന വിമല സിൽക്ക് സ് അണിയിച്ചൊരുക്കുന്നു "സ്ത്രീ " വിമൻസ് എക്സ്പോ 2K 24. ഏപ്രിൽ 19, 20 തീയതികളിൽ കട്ടപ്പനയിൽ

ഏപ്രിൽ 19,20 തീയതികളിൽ കട്ടപ്പന വിമല സിൽക്ക് ഹൗസിൽ വെച്ച് "സ്ത്രീ "വിമൻസ് എക്സ്പോ 2 K 24 നടത്തപ്പെടും. 19 ന് രാവിലെ 10 മണിക്ക് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന് ടോമി എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. പ്രതിഭാസമ്പന്നരായ വനിത സംരഭകരുടെ കൂട്ടായ്മയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ടാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
വിമല സിൽക്ക് ഹൗസിനൊപ്പം കട്ടപ്പന വുമൺസ് ക്ലബ്, വീ ക്ലബ്, റോട്ടറി വുമൺസ് ക്ലബ് ഹെറിറ്റേജ് എന്നിവരും സംയുക്തമായാണ് എക്സ്പോ ഒരുക്കുന്നത്. എക്സിബിഷൻ്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.