യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസിൻ്റെ ഉടുമ്പൻചോല ബ്ലോക്ക് തല പര്യടനത്തിന് തുടക്കം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാർഥി അഡ്വ ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല ബ്ലോക്ക് തല പര്യടനത്തിന് തുടക്കമായി. ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ കിഴിൽ വരുന്ന രാജാക്കാ,ട് രാജകുമാരി, സേനാപതി, ഉടുമ്പൻചോല, ശാന്തൻപാറ മണ്ഡലങ്ങളിലൂടെയാണ് സ്ഥാനാർത്ഥി പര്യടനം നടന്നത് . രാവിലെ രാജാക്കാട് തിങ്കൾകാട് നിന്നും ആരംഭിച്ച പ്രചരണ പരിപാടി കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉത്‌ഘാടനം ചെയ്‌തു. നമ്മുടെ നാട് അതീവ ഗുരുതരാവസ്ഥയിലാണ്. ജനങ്ങളെ സഹായിക്കാൻ ഒരു ഗവണ്മെന്റ്റിന്റെയും സാന്നിധ്യം ഉണ്ടാകുന്നില്ല.
ഇരു ഗവണ്മെന്റുകളും സാധാരണക്കാരെയും , പാവപ്പെട്ടവരെ കർഷകരെ തൊഴിലാളികളെയും ഒക്കെ മറന്നിരിക്കുകയാണെന്ന് പര്യടന യോഗത്തിൽ സ്വികരണം ഏറ്റുവാങ്ങി ഡീൻ കുര്യാക്കോസ് പറഞ്ഞു. തിങ്കൾകാട് നിന്നും ആരംഭിച്ച പ്രചരണ പര്യടനം വിവിധ മേഖലകളിൽ സ്വികരണം ഏറ്റുവാങ്ങി വൈകിട്ട് ഉടുമ്പൻചോല മാവടിയിൽ സമാപിക്കും. സമാപന സമ്മേളനം മുൻ ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസ് ഉത്‌ഘാടനം ചെയ്യും നിയോജകമണ്ഡലം കമ്മറ്റി ചെയർമാൻ എം ജെ കുര്യൻ,ജനറൽ കൺവീനർ ബെന്നി തുണ്ടത്തിൽ,എം പി ജോസ്,പി എസ് യൂനസ്,ജി മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.




