'ടസ്കര്‍ ഷീല്‍ഡ്' ഫുട്ബാള്‍ മല്‍സരം 12 ന് : ഐ എം വിജയന് മുഖ്യാതിഥി
തെരഞ്ഞെടുപ്പ് ബോധവത്കരണപരിപാടിയായ സ്വീപ്പിന്റ ഭാഗമായി മൂന്നാറിൽ സൗഹൃദ ഫുട്ബാള്‍ മല്‍സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 12 വൈകീട്ട് 4 ന് കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് മൈതാനത്ത് ഇടുക്കി ജില്ലാ പോലീസ് ടീമും കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് ടീമും 'ടസ്കര്‍ ഷീല്‍ഡ്' ന് വേണ്ടി മത്സരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.
പ്രശസ്ത ഫുട്ബോളർ ഐ എം വിജയന് മുഖ്യാതിഥിയായി പങ്കെടുക്കും. "മൈതാനത്ത് നിന്ന് ബൂത്തിലേക്ക്" എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ആവേശം വിതറുന്ന ഫുട്ബോള്‍ മത്സരത്തിലൂടെ തിരഞ്ഞെടുപ്പിന്റെ ഊർജ്ജം ജനങ്ങളിലേക്ക് പകരാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ഭാവിയിലെ എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി 'ടസ്കര്‍ ഷീല്‍ഡ്' ഫുട്ബോള്‍ മത്സരം നടത്താനും പദ്ധതിയുണ്ട്.