ദേവികുളത്ത് ജോയ്സ് ജോര്‍ജ്ജിന് ഉജ്ജ്വല സ്വീകരണം
മൂന്നാര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന് ബെസണ്‍വാലി, ചിന്നക്കനാല്‍, ദേവികുളം, വട്ടവട പഞ്ചായത്തുകളില്‍ വമ്പിച്ച സ്വീകരണം. ശനിയാഴ്ച രാവിലെ 7.30 ന് കൊച്ചുപ്പില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. 20 ഏക്കര്‍, പൊട്ടന്‍കാട്, ടീ കമ്പനി, ബൈസണ്‍വാലി, സൊസൈറ്റിമേട്, മുട്ടുകാട്, ബീയല്‍റാവ്, ചെമ്പകത്തൊഴുക്കുടി, സൂര്യനെല്ലി ടൗണ്‍, പെരിയകനാല്‍, ലാക്കാട്, ദേവികുളം ടൗണ്‍, മാനില, നെറ്റിക്കുടി, സൈലന്‍റ് വാലി, ഗൂഡാര്‍വിള, നെറ്റിമേട്, കുട്ടിയാര്‍, അരുവിക്കാട്, കുണ്ടള, ചെണ്ടുവര, ചിറ്റവര, കൊട്ടാക്കൊമ്പൂര്‍, കോവിലൂര്‍, എന്നിവടങ്ങളില്‍ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്ലപ്പെട്ടി സെന്‍റര്‍ ഡിവിഷനില്‍ സമാപിച്ചു.
സ്ഥാനാര്‍ത്ഥി എത്തുന്നത് അറിഞ്ഞ് രാവിലെ മുതല്‍ സ്വീകരണ കേന്ദ്രങ്ങള്‍ സജീവമായി. ഓരോ കേന്ദ്രത്തിലും സ്ത്രീകളടക്കം നൂറ്ക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്.
ചെണ്ടയുടെയും ബാന്‍റ് മേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്. പൂമാലയിട്ടും ഷാളുകള്‍ അണിയിച്ചും ഹാരാര്‍പ്പണം ചെയ്തും തൊഴിലാളികള്‍ ജോയ്സിനെ വരവേറ്റു. എംപിയായിരുന്ന കാലഘട്ടത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് മണ്ഡലത്തിലാകെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സ്മരിച്ചു കൊണ്ടും തുടര്‍ വികസനത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണെന്നുമുള്ള തിരിച്ചറിവാണ് സ്വീകരണ കേന്ദ്രങ്ങളില്‍ കണ്ട ജന പങ്കാളിത്തത്തില്‍ പ്രകടമായത്.
എല്‍ഡിഎഫ് നേതാക്കളായ കെ.വി. ശശി, പി. പഴനിവേല്‍, റോയിച്ചന്‍ കുന്നേല്‍, ഷൈലജ സുരേന്ദ്രന്‍, അഡ്വ. എ. രാജ എംഎല്‍എ, എം. ലക്ഷ്മണന്‍, ആര്‍. ഈശ്വരന്‍, സുശീല ആനന്ദ്, ടി.കെ. ഷാജി, ചാണ്ടി പി. അലക്സാണ്ടര്‍, മുത്തുപ്പാണ്ടി, കെ.കെ. വിജയന്‍, അഡ്വ. സി. ചന്ദ്രബാല്‍, അഡ്വ. എം.എം. മാത്യൂ, ഷാജി ഇരട്ടച്ചിറ, മാത്യൂ ജോണ്‍, കോയ അമ്പാട്ട്, മുഹമ്മദ് റിയാസ്, ബിജോ തോമസ്, പി.പി. ബേബി, സിജോ മുണ്ടന്‍ചിറ, ഉത്തമന്‍, സി.കെ. ലെനിന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.