യു ഡി എഫ് സ്ഥാനാർഥി അഡ്വ.ഡീൻ കുര്യക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സേനാപതി മണ്ഡലം കൺവെൻഷനും,ഇലക്ഷൻകമ്മറ്റി ഓഫിസ് ഉത്‌ഘാടനവും റോഡ് ഷോയും നടന്നു

Apr 6, 2024 - 13:51
 0
യു ഡി എഫ് സ്ഥാനാർഥി അഡ്വ.ഡീൻ കുര്യക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സേനാപതി മണ്ഡലം കൺവെൻഷനും,ഇലക്ഷൻകമ്മറ്റി ഓഫിസ് ഉത്‌ഘാടനവും റോഡ് ഷോയും നടന്നു
This is the title of the web page

കാർഷിക മേഖലയായ രാജകുമാരി, രാജാക്കാട്, ശാന്തൻപാറ സേനാപതി മേഖലകളിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി യു ഡി എഫ് മണ്ഡലം കൺവെൻഷനുകളും നിയോജകമണ്ഡലം കൺവെൻഷനും പൂർത്തികരിച്ചു ബൂത്ത് തല കൺവെൻഷനുകൾക്ക് തുടക്കം കുറിച്ചു . മണ്ഡലതല കൺവെൻഷനുകൾ പൂർത്തികരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സേനാപതി മണ്ഡലം കൺവെഷൻ മാങ്ങാത്തൊട്ടിയിൽ നടന്നത് സേനാപതി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉത്‌ഘാടനം ചെയ്തു.

പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി പ്രവർത്തകരുടെ നേതൃത്വത്തിൽ മാങ്ങാത്തൊട്ടി ടൗണിൽ റോഡ് ഷോയും സംഘടിപ്പിച്ചു.പ്രചരണ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ഷൻ കമ്മറ്റി ഓഫിസും പ്രവർത്തനം ആരംഭിച്ചു ഓഫിസിന്റെ ഉത്‌ഘാടനം കെ പി സി സി സെക്രട്ടറി തോമസ് രാജൻ നിർവ്വഹിച്ചു ബെന്നി കൊച്ചുവീട്ടിൽ,തങ്കച്ചൻ വള്ളാനാമറ്റം എം പി ജോസ്,എം ജെ കുര്യൻ,എം എൻ ഗോപി,ബെന്നി തുണ്ടത്തിൽ,ആർ ബാലൻപിള്ള,തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow