വന്യമൃഗശല്യത്തിനെതിരേ കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം നടത്തി

Apr 6, 2024 - 12:34
 0
വന്യമൃഗശല്യത്തിനെതിരേ കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം നടത്തി
This is the title of the web page

 ഉപ്പുതറ :പാലക്കാവ് , മുത്തംപടി പ്രദേശത്തെ വന്യമൃഗശല്യത്തിനെതിരെ എൽ.ഡി.എഫ് വളകോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുകാനം ഫോറസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തി കർഷക സംഘം ജില്ലാ കമ്മറ്റിയംഗം സജിമോൻ ടൈറ്റസ് ഉത്ഘാടനം ചെയ്തു.

ഇടുക്കിയിലെ ജനങ്ങളേക്കാൾ പ്രാധാന്യം വന്യജീവികൾക്കാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നല്കുന്നതെന്നും ഇത്രയും സങ്കീർണ്ണമായ പ്രശ്നം നിലനില്ക്കുമ്പോഴും സ്ഥലം സന്ദർശിക്കാനോ നിസ്സാരമായി പരിഹാരം കാണാവുന്ന പ്രശ്നം പരിഹരിക്കുവാനോ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലായെന്നും , ഉദ്യോഗസ്ഥർ നിസ്സംഗത വെടിഞ്ഞ് ഒരു മാസത്തിനകം പരിഹാരം ഉണ്ടാക്കിയില്ലായെങ്കിൽ മേയ് മാസം 4ാം തീയതി തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സജിമോൻ പറഞ്ഞു. ജോമോൻ മാത്യു, ഷാജി വി പി എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow