തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കും, പോളിംഗ് ഇതര ജോലികൾക്കും ഇടുക്കി ജില്ലയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ജില്ലകളിലെ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം. ഫോറം 12 അപേക്ഷകൾ ഇന്ന് ( മാർച്ച് 6 ) മുതൽ തിങ്കൾ (മാർച്ച് 8 ) വരെ ( ഞായറാഴ്ച ഉൾപ്പെടെ ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നൽകാം. ദേവികുളം പരിസരത്ത് ജോലി ചെയ്യുന്നവർക്ക് ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസ് , ഇടുക്കിയിൽ നിന്നുള്ളവർക്ക് കളക്ടറേറ്റ്, ഉടുമ്പൻചോലയിൽ നിന്നുള്ളവർക്ക് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിലെ റവന്യൂ റിക്കവറി ഓഫീസ്, പീരുമേട് , തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അതത് മിനി സിവിൽ സ്റ്റേഷമുകളിലെ അതത് താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കാം.
ജീവനക്കാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു. അപേക്ഷയോടൊപ്പം ഇലക്ഷൻ നിയമന ഉത്തരവ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.