ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരം അനുവദിക്കില്ല; മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു
ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കാനാകില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി.ഗണേഷ് ഇടത് മന്ത്രിസഭയിലെ അംഗമാണെന്ന് ഓര്‍ക്കണമെന്ന് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍ പറഞ്ഞു.രണ്ടാം ഘട്ട സമരമെന്ന നിലയില്‍ ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും സി ഐ ടി യു നേതാവ് വ്യക്തമാക്കി.

