യു.ഡി.എഫ് ഉപ്പുതറ മണ്ഡലം കൺവൻഷനും, പ്രകടനവും ഓഫീസ് ഉത്ഘാടനവും നടന്നു

Mar 26, 2024 - 11:29
 0
യു.ഡി.എഫ് ഉപ്പുതറ മണ്ഡലം കൺവൻഷനും, പ്രകടനവും ഓഫീസ് ഉത്ഘാടനവും നടന്നു
This is the title of the web page

യു.ഡി.എഫ് ഉപ്പുതറ മണ്ഡലം കൺവൻഷനും, പ്രകടനവും ഓഫീസ് ഉത്ഘാടനവും നടന്നു. ഉപ്പുതറ വ്യാപാരഭവനിൽ നടന്ന കൺവൻഷൻ എഐസിസി അംഗം അഡ്വ: ഇ എം ആഗസ്തി ഉത്ഘാടനം ചെയ്തു.ഇന്ത്യയെ ഹിന്ദു രാജ്യമാക്കുമെന്നാണ് മോദിയുടെ ഗ്യാരണ്ടിയെന്നും മതാധിഷ്ഠിത രാജ്യത്ത് ജനാധിപത്യം ഇല്ലായെന്നും മോദി ഒരു പ്രാവശ്യം കൂടി അധികാരത്തിൽ വന്നാൽ രാജ്യത്ത് തെരഞ്ഞെടുപ്പ് ഇല്ലാതാക്കുമെന്നും ഇം.എം ആഗസ്തി പറഞ്ഞു. 

കെ.പി.സി സി നിർവ്വാഹക സമിതി അംഗം അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. സിറിയക്ക് തോമസ്, സാബു വേങ്ങവേലി, അഡ്വ അരുൺ പൊടിപാറ ,ഷാൽ വി.എസ്, ഷിനു ഫിലിപ്പ്, ഫ്രാൻസിസ് ദേവസ്യ ഷാജഹാൻ മഠത്തിൽ, പി.നിക്സൺ,ജോർജ് കുറുമ്പുറം, ജേക്കബ്ബ് പനന്താനം തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് പ്രവർത്തകർ ഉപ്പുതറ ടൗണിൽ പ്രകടനം നടത്തി യു.ഡി എഫ് മണ്ഡലം കമ്മറ്റി ഓഫീസ് ഐ എൻ റ്റി യു സി സംസ്ഥാന സെക്രട്ടറി പി.ആർ അയ്യപ്പൻ ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow