യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി കാഞ്ചിയാർ മേഖല സമ്മേളനം സംഘടിപ്പിച്ചു
യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി കാഞ്ചിയാർ മേഖല സമ്മേളനം സംഘടിപ്പിച്ചു. എഐസിസി അംഗം ഇ. എം. ആഗസ്തി യോഗം ഉദ്ഘാടനം ചെയ്തു.പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ മെനയാനും മേഖലയിൽ തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് രൂപം നൽകാനുമായാണ് യോഗം സംഘടിപ്പിച്ചത്. കാഞ്ചിയാർ പഞ്ചായത്ത് ഹാളിലാണ് യോഗം നടന്നത്. നരേന്ദ്ര മോദിയുടെ 10 വർഷത്തെ ഭരണം കൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കാൻ മാത്രമാണ് കഴിഞ്ഞത്. രാജ്യത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് നടത്തുന്നത്. അതിനാൽ നരേന്ദ്ര മോദി വേണമോയെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിതെന്നും ഇ. എം .ആഗസ്തി പ്രവർത്തകരെ ഓർമ്മിപ്പിച്ചു. കേരളത്തിൽ ഭരണം നടത്തുന്നത് എട്ടുകാലി മമ്മൂഞ്ഞ് മാരാണന്നും ഇ എം ആഗസ്തി പറഞ്ഞു.യോഗത്തിൽ കാഞ്ചിയാർ മണ്ഡലം പ്രസിഡൻ്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു. ഡി. സി. സി .വൈസ് പ്രസിഡൻ്റ് ജോർജ്ജ് ജോസഫ് പടവിൽ, യു ഡി എഫ് നേതാക്കളായ മനോജ് മുരളി, തോമസ് മൈക്കിൾ, ജോമോൻ തെക്കേൽ ,സിബി മാളവന, ജോയി തോമസ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വെച്ച് മേഖല തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് രൂപം നൽകി.