കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുന്നു പേർ അറസ്റ്റിൽ. കട്ടപ്പന സ്വദേശി സാബു, ഇരുപതേക്കർ സ്വദേശി ബാബു, കട്ടപ്പന സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പേഴുംകവല മുണ്ടുനടക്കൽ സുനിൽകുമാറിനെയാണ് മർദ്ദിച്ചത്. പരിക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.