യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി ശാന്തൻപാറയിൽ പ്രകടനവും തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു
വേനൽ ചൂടിനൊപ്പം ഇടുക്കി ജില്ലയിലെ കാർഷിക മേഖലയിലും തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങൾക്ക് ചൂട് ഏറുകയാണ്.കാർഷിക മേഖലയായ രാജകുമാരി രാജാക്കാട് ശാന്തൻപാറ സേനാപതി മേഖലകളിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി യു ഡി എഫ് മണ്ഡലം കൺവെൻഷനുകൾ പുരോഗമിക്കുകയാണ് നിയോജകമണ്ഡലം കൺവെൻഷനു മുന്നോടിയായി മണ്ഡലതല കൺവെൻഷനുകൾ പൂർത്തികരിക്കുക എന്ന ലഷ്യത്തോടെയാണ് പ്രചരണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നത് ലോക്സഭാ സ്ഥാനാർഥി അഡ്വ.ഡീൻ കുര്യക്കോസിൻറെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് യു ഡി എഫ് ശാന്തൻപാറ മണ്ഡലം കൺവെൻഷനും പ്രകടനവും സംഘടിപ്പിച്ചത്.
ശാന്തൻപാറ ഗവ.സ്കൂൾ പടിയിൽ നിന്നും ആരംഭിച്ച പ്രചരണ പ്രകടനം ശാന്തൻപാറ ടൗണിൽ സമാപിച്ചു തുടർന്ന് ശാന്തൻപാറ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യു ഡി എഫ് ശാന്തൻപാറ മണ്ഡലം കൺവെൻഷൻ ആർ എസ് പി സംസ്ഥാന ജോയിൻ സെക്രട്ടറി കെ കെ ബാബു ഉത്ഘാടനം ചെയ്തു വൻകിട കോർപ്പറേറ്റുകൾക്ക് എങ്ങനെ നമ്മുടെ രാജ്യത്തെ വിറ്റഴിക്കാം,പൊതുമേഖ സ്ഥാപനങ്ങൾ എങ്ങനെ വിറ്റഴിക്കാം ഇതിന് എതിരെ പ്രതിരോധം തീർക്കുന്ന ശക്തികളെ എങ്ങനെയും തകർക്കുക എന്നുള്ളതാണ് ബി ജെ പിയുടെ നിലപാട് എന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ആർ വരദരാജൻ,കെ പി സി സെക്രട്ടറി എം എൻ ഗോപി,കെ പി സി സി മീഡിയ വക്താവ് അഡ്വ.സേനാപതി വേണു,ബെന്നി തുണ്ടത്തിൽ,എം പി ജോസ്,എസ് വനരാജ്,കെ കെ മോഹനൻ, പി എസ് വില്യം ബിജു വട്ടമറ്റം, ഷാജൂ വാക്കോട്ടിൽപി എസ് രാഘവൻ, സുരേഷ് ആശാരി പറമ്പിൽ, ഇന്ദിരാ രാഘവൻ, ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.