സിനിമാ ഷൂട്ടിംഗിനിടെ ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം : താരങ്ങൾ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു
ധ്യാന്‍ ശ്രീനിവാസന് നായകനായ സിനിമാ ഷൂട്ടിംഗിനിടെ ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. തൊടുപുഴയ്ക്ക് സമീപം ചിത്രീകരണം പുരോഗമിക്കുന്ന സ്വര് ഗത്തിലെ കട്ടുറുമ്പ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന നടന്മാരായ ചെമ്പില്‍ അശോകന്, ചാലി പാല, നടി ഗൗരി നന്ദ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വെളളിയാഴ്ച്ച രാത്രി 11.30 ന് മടക്കത്താനത്തിന് സമീപം മാട്ടുപാറയിലായിരുന്നു അപകടം.സിനിമയുടെ ചിത്രീകരണവേളയില്‍ താരങ്ങള്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറവായതിനാലാണ് വലിയ അപകടം ഒഴിവായത്. ജസ്പാല്‍ ഷണ്മുഖന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗത്തിലെ കട്ടുറുമ്പ്.