ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ കുത്തിപരിക്കേല്‍പ്പിച്ചു : പ്രതി പോലീസ് പിടിയില്‍

Jun 10, 2023 - 19:28
Jun 11, 2023 - 09:57
 0
ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ കുത്തിപരിക്കേല്‍പ്പിച്ചു : പ്രതി പോലീസ് പിടിയില്‍
This is the title of the web page

ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ കുത്തിപരിക്കേല്‍പ്പിച്ചു. പ്രതി പോലീസ് പിടിയില്‍. തൊടുപുഴ കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കല്‍ ബാലകൃഷ്ണനെയണ് കാഞ്ഞാര്‍ പോലീസ് പിടികൂടിയത്. 

തൊടുപുഴ സ്വദേശി കോതവഴിക്കല്‍ ബാബു എന്ന് വിളിക്കുന്ന പ്രദീപി നാണ് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ കുത്തേറ്റത്. പ്രദീപിനെ കുത്തിയ ശേഷം ഒളിവില്‍ പോയ ബാലകൃഷ്ണനെ കൂവക്കണ്ടം വനമേഖലയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഴുത്തില്‍ കത്തി തറച്ചു കയറിയ നിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രദീപിന് അടിയന്തര ശസ്ത്രക്രിയ നടത്തി കത്തി പുറത്തടുത്തെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റബര്‍ തടി വില്‍പനയെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കൃത്യം നടന്ന ശേഷം ബാലകൃഷ്ണനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പോലീസ് പിടി കൂടുമ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow