ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച വാഹനത്തിന് സ്വീകരണം നൽകി
ഉപ്പുതറ : ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച വാഹനത്തിന് സ്വീകരണം നൽകി.നിലവിലുള്ള വാഹനം കാലപ്പഴക്കം മൂലം ഉപയോഗരഹിതമായപ്പോൾ മെഡിക്കൽ ഓഫിസർ പൊതു പ്രവർത്തകർ മൂലം നലകിയ നിവേദനത്തിൻ്റെ അടിസ്ഥനത്തിലാണ് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി MP ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചാണ് ഉപ്പുതറ CHC യ്ക്ക് വാഹനം ലഭിച്ചത്.
നിലവിൽ വാഹനത്തിന്റെ അപര്യാപ്തത ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.സ്വീകരണയോഗത്തിൽ മെഡിക്കൽ ഓഫീസർ കെ.ഇ സെബാസ്റ്റ്യൻ, DCC സെക്രട്ടറി അഡ്വ: അരുൺ പൊടിപാറ , ഫ്രാൻസിസ് അറക്കപ്പറമ്പിൽ, പി. നിക്സൺ , സാബു വേങ്ങവേലി, ഷാൽ വെട്ടിക്കാട്ടിൽ,സിനി ജോസഫ് , പി.എം വർക്കി ,ജോണി ജോസ്ഫ് , റോജി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.