രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ എൻ എച്ച് എം ജീവനക്കാർ കറുത്ത ബാഡ്ജ് അണിഞ്ഞ് പണി മുടക്കി.
രണ്ട് മാസത്തിലേറെയായി വേദനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാർ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ അത്യാഹിത വിഭാഗത്തിൻ്റ മുൻപിൽ സൂചന പണിമുടക്ക് നടത്തി .താലൂക്ക് ആശുപത്രിയിലെ മുപ്പതോളം വരുന്ന എൻ.എച്ച്. എം ജീവനക്കാർ സമരത്തിന്റെ നാലാം ദിവസമായ ഇന്ന് കറുത്ത ബാഡ്ജ് അണിഞ്ഞ് ഓഫീസ് സേവനങ്ങൾ ഒരു മണിക്കൂറോളം ബഹിഷ്കരിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സമര പരിപാടിയുടെ അഞ്ചാം ദിനത്തിൽ പട്ടിണി കഞ്ഞി സമരം നടത്തുമെന്നും ശമ്പളം ലഭിക്കാത്ത പക്ഷം കടുത്ത സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
അംഗനവാടി യൂണിയൻ ജില്ലാ സെക്രട്ടറി അനിത റെജി,ടോണി ജോർജ്,ഡോ. അഭിലാഷ്,രമ്യ രവികുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.