ഹൈറേഞ്ചിൽ പള്ളികപ്പേളകൾക്ക് നേരെ ആക്രമണം. ചില്ലുകൾ തകർത്തു
കട്ടപ്പനയിലും കമ്പംമേട്ടിലുമായി പള്ളിക്കപ്പേലകൾക്ക് നേരെ ആക്രമണം, ചില്ലുകൾ അടിച്ചു തകർത്തു. കട്ടപ്പന നഗരത്തിൽ ഇടുക്കികവലയിലുള്ള ഓർത്തഡോക്സ് പള്ളിയുടെ കാപ്പേളയും, പുലിയാന്മല സെന്റ് ആന്റണിസ് പള്ളിയുടെ ഹിൽടോപിലുള്ള കാപ്പേളയും തകർത്തത്. കമ്പംമേട്ടിലും സമാനമായ സംഭവം ആണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയിൽ ആണ് കപ്പേലളകൾക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. സംഭവത്തിൽ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

