പന്നിയാറിൽ വീണ്ടും റേഷൻ കട തകർത്ത് കാട്ടാന; അരിക്കൊമ്പന് പിന്നാലെ റേഷൻ കട ലക്ഷ്യമിട്ട് ചക്കക്കൊമ്പൻ
ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട വീണ്ടും കാട്ടാന തകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് റേഷൻകട തകർത്തത്. ഫെൻസിംഗ് സഥാപിച്ചു നവീകരിച്ച കെട്ടിടത്തിനു നേരെയാണ് ആനയുടെ ആക്രമണം.രണ്ട് ചാക്ക് അരിയും ഭക്ഷിച്ചു. പതിമൂന്നാം തവണയാണ് റേഷൻകട തകർക്കപ്പെടുന്നത്. സമീപത്ത് ഉണ്ടായിരുന്ന കൊടിമരം ഫെൻസിംഗ് വേലിയിലേക്ക് മറിച്ചിട്ട് വേലി തകർത്താണ് ആന അകത്ത് കയറിയത്. കെട്ടിടത്തിന്റെ ഭിത്തി ഇടിച്ച് ഭക്ഷ്യധാന്യങ്ങൾ എടുത്തു.ചക്കകൊമ്പൻ ആണ് കട തകർത്തത് എന്ന് പ്രദേശവാസികൾ പറഞ്ഞു.