ഇരുമുന്നണികളും കേരളത്തിൽ മത പീഡനമാണ് നടപ്പിലാക്കുന്നത് ; സ്വാമി ദേവചൈതന്യാനന്ദ സരസ്വതി
ഇരുമുന്നണികളും കേരളത്തിൽ മത പീഡനമാണ് നടപ്പിലാക്കുന്നത് എന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി . ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ഹിന്ദു അവകാശ മുന്നേറ്റ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം രാജാക്കാട് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തെ സംബന്ധിച്ച് മാറിയും തിരിഞ്ഞു അധികാരത്തിൽ വരുന്ന മുന്നണി രാഷ്ട്രീയം നാല് സീറ്റിനും വോട്ടിനും വേണ്ടി ഒരു ഭാഗത്ത് മത പ്രീണനവും മറുഭാഗത്ത് മത പീഡനവുമാണ് നടപ്പിലാക്കുന്നത് എന്നും സ്വാമി ദേവചൈതന്യാനന്ദ സരസ്വതി പറഞ്ഞു.
സർക്കാരിൽ നിന്നും ക്ഷേത്രഭരണം മോചിപ്പിക്കുക, സനാതന ധർമ്മം സംരക്ഷിക്കുക,സാമൂഹ്യ നീതി നടപ്പിലാക്കുക, സാംസ്കാരിക ധ്വംസനം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഹിന്ദു ഐക്യവേദി ഉടുമ്പൻചോല താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹിന്ദു അവകാശ മുന്നേറ്റ യാത്ര സംഘടിപ്പിച്ചത്.
ഹിന്ദു ഐക്യവേദി ഉടുമ്പൻചോല താലൂക്ക് പ്രസിഡൻ്റ് എ.വി രാജന്റെ നേതൃത്വത്തിൽ നെടുംകണ്ടം കൂട്ടാറിൽ നിന്നും ആരംഭിച്ച ജാഥ രണ്ട് ദിവസങ്ങളിലായി ഉടുമ്പൻചോല താലൂക്കിന്റെ വിവിധ മേഖലകളിൽ സ്വീകരണം ഏറ്റുവാങ്ങി രാജാക്കാട് സമാപിച്ചു.സംസ്ഥാന സെക്രട്ടറി ഇ.ജി മനോജ്,ജില്ലാ സെക്രട്ടറി പി.കെ സോമൻ,താലൂക്ക് ജനറൽ സെക്രട്ടറി പി.ആർ നകുലൻ,വൈസ് പ്രസിഡൻ്റ്, എം.ദിലീപ് കുമാർ,ഷിബു മാധവ് തുടങ്ങിയവർ പങ്കെടുത്തു.