എംപി ഫണ്ടിന്‍റെ 30 ശതമാനം തുക വന്യജീവി അക്രമണങ്ങളെ തടയാന്‍ നീക്കി വെയ്ക്കും- അഡ്വ. ജോയ്സ് ജോര്‍ജ്ജ്
വന്യ ജീവി ആക്രമണം തടയുന്നതിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിന് എംപി ഫണ്ടിന്‍റെ 30 ശതമാനം തുക നീക്കി വയ്ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. മറയൂര്‍, കാന്തല്ലൂര്‍, കോവില്‍ക്കടവ് പ്രദേശങ്ങളില്‍ ലഭിച്ച സ്വീകരണങ്ങള്‍ക്ക് നന്ദിപറഞ്ഞ് പ്രസംഗിക്കവെയാണ് ജോയ്സ് ജോര്‍ജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്. വന്യ ജീവി ആക്രമണം തടയാന്‍ കേന്ദ്ര വനം നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പാര്‍ലമെന്‍റില്‍ ഇതിനുവേണ്ടി ശക്തമായി പോരാടും. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവിടെയും സ്വീകരിക്കപ്പെടേണ്ടതുണ്ട്. ഓരോ വനത്തിനുള്ളിലും വസിക്കാന്‍ കഴിയുന്ന മൃഗങ്ങളുടെ എണ്ണത്തിന് പരിധിയുണ്ട്. വനത്തിനുള്ളിലെ വാഹക ശേഷി കഴിയുമ്പോഴാണ് വന്യജീവികള്‍ പുറത്തേക്കിറങ്ങുന്നത്. വനത്തിനുള്ളിലെ വാഹക ശേഷിയില്‍ അധികമായി വരുന്ന മൃഗങ്ങളെ ഒന്നുകില്‍ മറ്റു വനങ്ങളിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ കൊന്നുകളയുകയോ ആണ് വിദേശ രാജ്യങ്ങളില്‍ ചെയ്യുന്നത്. ഈ മാതൃക സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇതിന് നിയമ നിര്‍മ്മാണം അനിവാര്യമാണ്. പാര്‍ലമെന്‍റംഗമാകാന്‍ അവസരമുണ്ടായാല്‍ തീര്‍ച്ചയായും ഒന്നാമത്തെ പരിഗണന നല്‍കുന്നത് വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക എന്നതായിരിക്കും. എംപി ഫണ്ട് ഉപയോഗപ്പെടുത്തി കര്‍ഷകരെ സംരക്ഷിക്കുന്നതിനായി വനാതിര്‍ത്തികളില്‍ ഫെന്‍സിംഗ്, വൈദ്യുതി വേലികള്‍, വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് വേനല്‍ക്കാലത്ത് വെള്ളം കുടിക്കുന്നതിനായി ചെക്ക് ഡാമുകള്‍ ഉള്‍പ്പടെ നിര്‍മ്മിക്കും. വന്യജീവി ആക്രമണത്തില്‍ ജീവന്‍ അപഹരിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ ഇടപെടുമെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 7 ന് പെരുമലയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കമായത്. തുടര്‍ന്ന് പുത്തൂര്‍, ഗുഹനാഥപുരം, കാന്തല്ലൂര്‍ ടൗണ്‍, കീഴാന്തൂര്‍, കാരയൂര്‍, പയസ് നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപാരികളെയും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തകരെയും നേരില്‍ കണ്ടു. തുടര്‍ന്ന് കോവില്‍ക്കടവില്‍ നടന്ന ആവേശകമായ റോഡ്ഷോയ്ക്ക് ശേഷം മറയൂര്‍ ടൗണില്‍ നടന്ന റോഡ്ഷോയിലും പങ്കെടുത്തു. തുടര്‍ന്ന് ചിന്നക്കനാലിലും ബൈസണ്‍വാലിയിലും എത്തിയ ശേഷം വൈകിട്ട് 6 ന് കോതമംഗലത്ത് നടന്ന നിയോജക മണ്ഡലം കണ്‍വന്‍ഷനിലും പങ്കെടുത്തു.ജോയ്സ് ജോര്‍ജ്ജ് ഇന്ന് മൂവാറ്റുപുഴയിലും നാളെ ഇടുക്കിയിലും ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് തിങ്കളാഴ്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7.30 ന് കടവൂരില്‍ നിന്നാണ് തുടക്കം. തുടര്‍ന്ന് പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, കാലാംപൂര്‍, ആയവന, കലൂര്‍ക്കാട്, വാഴക്കുളം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വൈകിട്ട് 5 ന് ചാലിക്കടവ് പാലം ജംഗ്ഷനില്‍ നിന്നും റോഡ്ഷോ ആരംഭിക്കും.ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തും.