എല്‍ഡിഎഫ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 8, 2024 - 19:43
 0
എല്‍ഡിഎഫ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
This is the title of the web page

ചെറുതോണി: എല്‍ഡിഎഫ് ഇടുക്കി പാര്‍ലമെന്‍റ് നിയോജക മണ്ഡലം സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി ഓഫീസ് ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്തു. ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എം.എം. മണി എംഎല്‍എയും സംയുക്തമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെറുതോണി സെന്‍ട്രല്‍ ജംഗ്ഷനിലാണ് ഓഫീസ്.

ചടങ്ങില്‍ സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ കെ.കെ. ജയചന്ദ്രന്‍, സി.വി. വര്‍ഗീസ്, എസ്. സതീഷ്, കെ. സലിം കുമാര്‍, ജോസ് പാലത്തിനാല്‍, റോമിയോ സെബാസ്റ്റ്യന്‍, ഷാജി കാഞ്ഞമല, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴികണ്ടം, സിനോജ് വള്ളാടി, ഷിജോ തടത്തില്‍, കെ.വി. ശശി, വി.ആര്‍. സജി, സാജന്‍ കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow