തോട്ടം തൊഴിലാളികളുടെ പുനരധിവാസം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം- ഡീൻ കുര്യാക്കോസ് എം.പി

Mar 8, 2024 - 19:50
 0
തോട്ടം തൊഴിലാളികളുടെ പുനരധിവാസം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം- ഡീൻ കുര്യാക്കോസ് എം.പി
This is the title of the web page

തൊടുപുഴ: തോട്ടംതൊഴിലാളികളുടെ പുനരധിവാസം സംസ്ഥാനത്തിൻറെ ഉത്തരവാദിത്വമാണെന്ന് കേന്ദ്രതൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവ്. ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പൂട്ടി കിടക്കുന്നതും തുറന്ന് പ്രവർത്തിക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനത്തിനാവശ്യമായ പുനരധിവാസപദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭുപേദ്രയാദവിന് കൊടുത്ത കത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വെളുപ്പെടുത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാന പ്ലാൻറേഷൻ സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്. ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയം കൈമാറിയിട്ടുണ്ട്.. 1951-ലെ പ്ലാൻറേഷൻ ലേബർ നിയമപ്രകാരം തോട്ടം തൊഴിലാളികളുടെ ക്ഷേമവും പ്ലാൻറേഷൻ മേഖലയിലെ മറ്റു ക്ഷേമ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ എം.പി ഉന്നയിച്ച മേൽപ്പറഞ്ഞ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ കേരളത്തിന് നിർദേശം നൽകി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംസ്ഥാനത്തെ പ്ലാൻറേഷൻ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വിലയിടിവും മറ്റു പ്രശന്ങ്ങൾ കാരണം മിക്ക തോട്ടങ്ങളും പൂട്ടി കിടക്കുകയാണ് തുറന്ന് പ്രവർത്തിക്കുന്ന തോട്ടങ്ങൾ ആകട്ടെ വളരെ പരിതാപകരമായ അവസ്ഥയിലുമാണ്. തോട്ടങ്ങളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതനിലവാരം വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow