തൃശ്ശൂരില്‍ മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അടാട്ട് ദമ്ബതികളും മകനുമടങ്ങുന്ന മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് (35), ഭാര്യ സംഗീത (33), മകന് ഹരിന്‍(9) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്.ദമ്ബതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
മകനെ കൊലപ്പെടുത്തിയശേഷം ദമ്ബതിമാര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഒന്‍പതുവയസ്സുകാരനായ മകന് അസുഖബാധിതനായിരുന്നു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് സുമേഷ്.