കട്ടപ്പനയിൽ ഇന്ന് ഗതാഗത നിയന്ത്രണം
ഇന്ന് കട്ടപ്പന ഇടുക്കി കവല മുതൽ സ്കൂൾ കവല വരെ വൈകിട്ട് അഞ്ച് മണി വരെ ഗതാഗതം പൂർണ്ണമായി തടയും. മലയോര ഹൈവേയുടെ ഫൈനൽ ടാറിങ് നടക്കുന്നതിനാലാണ്റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുന്നത്. കുട്ടിക്കാനം റൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ സെൻ്റ് ജോൺസ് ഹോസ്പിറ്റൽ റോഡിലൂടെ വന്ന് കട്ടപ്പനയിലേക്ക് പ്രവേശിക്കണം. ഇടുക്കി റൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്നും തിരിഞ്ഞ് സുവർണ്ണഗിരി വഴി കോട്ടയം റൂട്ടിലേക്ക് പോകണം.



