ശാന്തൻപാറയിൽ കാട്ടുപന്നി അക്രമണത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളിക്ക് പരുക്ക്
ഇടുക്കി ശാന്തൻപാറയിൽ കാട്ടുപന്നി അക്രമണത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളിക്ക് പരുക്ക്. ശാന്തൻപാറ സ്വദേശി ഷിബു കുമാറിനാണ് പരുക്കേറ്റത്. ശാന്തൻപാറയിൽ നിന്നും പത്തേക്കർ ഭാഗത്തേക്ക് യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടയിലാണ് കാട്ടു പന്നി ഓട്ടോക്ക് കുറുകെ ചാടിയത്.ശാന്തൻപാറ ടൗണിന് സമീപത്തായി വൈകിട്ട് ഏഴ്മ ണിയോടെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ മുൻവശം തകർന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പരുക്കുകൾ കൂടാതെ രക്ഷപെട്ടു. വാഹനത്തിന്റെ മുൻവശത്താണ് പന്നി വന്നിടിച്ചത്. തലനാരിഴക്കാണ് ഡ്രൈവർ ഷിബുവും യാത്രക്കാരും രക്ഷപെട്ടത്.ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഷിബു ആശുപത്രിയിൽ ചികിത്സ തേടി.
Related Posts
What's Your Reaction?
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent

