ഇടുക്കി പതിനാറാംകണ്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഐ പി വിഭാഗം ആരംഭിച്ചു

Mar 6, 2024 - 16:49
Mar 6, 2024 - 16:50
 0
ഇടുക്കി പതിനാറാംകണ്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഐ പി വിഭാഗം ആരംഭിച്ചു
This is the title of the web page

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പതിനാറാംകണ്ടം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു. കൊറോണ പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ചിരുന്ന ഐ പി വിഭാഗമാണ് വീണ്ടും ആരംഭിച്ചത്. ആശുപത്രി അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഐ.പി. വിഭാഗം ഉദ്ഘാടനം ചെയ്തു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ജോസ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി,ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിബിച്ചൻ തോമസ്, വാർഡ് മെമ്പർ മിനിഷാജി,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: മനോജ്, ഇടുക്കി ബി.ഡി.യോ മുഹമ്മദ് സബീർ,മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി, ജനപ്രതിനിധികളായ അഡ്വ. എബി തോമസ്, സുനിത സജീവ്, അലിയാർ , മറ്റ് സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളും ആശൂപത്രി ജീവനക്കാരും ഉത്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow