വൈ എം സി എയുടെ വിദ്യാർത്ഥി സംഘടനയായ യൂണിവേഴ്‌സിറ്റി വൈ എം സി എയിലെ വിദ്യാർത്ഥി പ്രവർത്തകർക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു
ജീവകാരുണ്യ പ്രവർത്തങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനായ വൈ എം സി എയുടെ യുവജന സംഘടനയാണ് യൂണിവേഴ്സിറ്റി വൈ. എം സി എ. വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളർത്തിയെടുക്കുക എന്നതാന് യൂണിവേഴ്സിറ്റി വൈ എം സി എയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് യുവജങ്ങൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത് എന്ന് വൈ എം സി എ സംസ്ഥാന പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ പറഞ്ഞു.സുസ്ഥിര ഭാവിക്ക് സുസ്‌ഥിര വികസിത ലോകം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് യൂണിവേഴ്സിറ്റി വൈ എം സി എ പ്രവർത്തിച്ചു വരുന്നത്. മധ്യമേഖലാ യൂണിവേഴ്സിറ്റി വൈ എം സി എയുടെ ക്യാമ്പാണ് രണ്ട് ദിവസങ്ങളിലായി രാജകുമാരി വൈ എം സി എ ടൂറിസ്റ്റ് സെന്ററിൽ നടന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്‌തികൾ സെമിനാറിൽ ക്ലാസുകൾ നയിച്ചു.വൈഎം സി എ സംസ്ഥാന അദ്ധ്യക്ഷൻ ജോസ് നെറ്റിക്കാടൻ, യൂണിവേഴ്സിറ്റി വൈ എം സി എ റീജിണൽ ചെയർമാൻ ലാബി ജോർജ്, സംസ്ഥാന സെക്രട്ടറി നിധിയാ സൂസൻ ജോയ്,ഉജ്ജൽ പി അജി,സജോ പന്തതല,ജോയി കുരിശിങ്കൽ,ബിനീഷ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.