കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ. റ്റി.യു ഇടുക്കി ജില്ലാ പ്രവർത്തകയോഗം നടന്നു
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു.ഇടുക്കി ജില്ലാ പ്രവർത്തക യോഗം വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്നു.കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ആർ. ജ്യോതികുമാർ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഹരിലാൽ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലായ്മ്മ ചെയ്യുകയാണ് എന്നും BJP സർക്കാർ എടുത്തിട്ടുള്ള നിലപാടുകൾ ജീവനക്കാരുടെ ഭാവി ഇരുൾ അടഞ്ഞത് അക്കും എന്നും ഉദ്ഘാടന പ്രസംഗത്തിൻ എസ്. ഹരിലാൽ പറഞ്ഞു.
പരിപാടികൾക്ക് അഭിവാദ്യം അർപ്പിച്ച് കെ.എ.സ്.ഇ.ബി .വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ പ്രദീപ് ശ്രീധരൻ സംസ്ഥാന ജോയിൻ സെക്രട്ടറി കെ. ബി ഉദയകുമാർ,വനിത സബ് കമ്മിറ്റി കൺവീനർ ആതിര .പി ,ഡിവിഷൻ സെക്രട്ടറിമാരായ സുനീഷ് .പി എസ്, ഹരിദാസ്,കെ .കെ, സുരേഷ്, പി എസ്,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി കെ ഹുസൈൻ, ഷൈജു വി .കെ, സനീഷ് സെബാസ്റ്റ്യൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.നിരവധി കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.