വണ്ടിപ്പെരിയാർ വാളാർഡി സെൻ്റ് മാത്യൂസ് സ്കൂളിൻ്റെ വാർഷികാഘോഷവും അധ്യാപക രക്ഷകർതൃ സംഗമവും സ്പോട്ടീവോ 2K24 എന്ന് പേരിൽ നടന്നു

Mar 6, 2024 - 14:57
Mar 6, 2024 - 15:21
 0
വണ്ടിപ്പെരിയാർ വാളാർഡി സെൻ്റ് മാത്യൂസ് സ്കൂളിൻ്റെ  വാർഷികാഘോഷവും അധ്യാപക രക്ഷകർതൃ സംഗമവും സ്പോട്ടീവോ 2K24 എന്ന് പേരിൽ നടന്നു
This is the title of the web page

കഴിഞ്ഞ 41 വർഷ കാലമായി തോട്ടംതൊഴിലാളികളു ടെയും നിർദ്ധനരുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി വരുന്നവണ്ടിപ്പെരിയാർ വാളാ ഡി സെൻ്റ് മാത്യൂസ് സ്കൂളിൻ്റെ വാർഷികാഘോഷവും അധ്യാപക രക്ഷകർതൃ സംഗമവും വ്യത്യസ്ഥ കല പരിപാടികളോടെ വാളാ ടി എസ്റ്റേറ്റ് ഗ്രൗണ്ടിൽ വച്ച നടന്നു.സ്പോട്ടീവാ 2K 24 എന്ന പേരിലാണ് ആഘോഷം നടത്തിയത്.വണ്ടിപ്പെരിയാർ തോട്ടം മേഖലയിലെ തൊഴിലാളികളടെയും നിർദ്ധന കുടുംബങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടുകൂടി 1979-ൽ ദേവപ്രസാദം എന്ന പേരിൽ ഒരു ട്യൂഷൻ സെൻ്ററായാണ് ഇന്നത്തെ സെന്റ് മാത്യൂസ് സ്കൂളിൻ്റെ തുടക്കം. പിന്നീട് 1983ലാണ് ഈ വിദ്യാല ലത്തിന് അംഗീകാരം ലഭിച്ച് സെൻറ് മാത്യൂസ് LP സ്കൂളായി പ്രവർത്തനം തുടർന്നത് പിന്നീട് 2006 2009 2014 2017 2021 എന്നീ അധ്യയന വർഷങ്ങളിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയ സെൻ്റ് മാത്യൂസ് സ്കൂൾ ഇന്ന് വിദ്യാഭ്യാസ രംഗത്തെ 41ആം സേവന നിറവിൽ എത്തി നിൽക്കുകയാണ്.സ്കൂളിൻ്റെ 41- മത് വാർഷികാഘോഷവും അധ്യാപക രക്ഷകർതൃ സംഗമവുമാണ് വാളാടി എസ്റ്റേറ്റ് ഗ്രൗണ്ടിൽ വച്ച് നടന്നത്.

സ്കൂൾ ബാൻ്റ് സംഘത്തിൻ്റെ അകം പടിയോടെ വിശിഷ്ടാഥിതാകളെ സ്വീകരിച്ച ശേഷം നടന്ന സ്കൂൾ വാർഷികാഘോഷ പരിപാടികൾ ഡ്രിൽ സ്റ്റാൻ്റോടു കൂടിയാണ് ആരംഭിച്ചത്. തുടർന്ന് നടന്ന സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഉത്ഘാടനയോഗ ത്തിൽ പീരുമേട് AE0 M രമേശ് അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റവ: സിസ്റ്റർ ജിത ക്ക് സ്വാഗതമാശംസിച്ചു. സ്പോട്ടീവാ 2K 24 സ്കൂൾ വാർഷിക പരിപാടികളുടെ ഉത്ഘാടനം പീരുമേട് MLA വാഴൂർ സോമൻ നിർവ്വഹിച്ചു.തുടർന്ന് വിദ്യാഭ്യാസ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്റൽ കൗൺസിൽ അംഗം ആൻ്റണി ആലഞ്ചേരിൽ നിർവ്വഹിച്ചു .അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഗ്രാമപഞ്ചായത്തംഗം പ്രിയങ്കാ മഹേഷ് സ്കൂൾ PTA പ്രസിഡൻ്റ് സോജൻ വള്ളിപ്പറമമ്പിൽ BRC കോഡിനേറ്റർ ആര്യ വിനീത് HML എസ്റ്റേറ്റ് മാനേജർ സോമയ്യ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.തുടർന്ന് സ്കൂളിലെ എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ച് അണിനിരത്തിയുള്ള കലാപരിപാടികൾ വാർഷികാഘോഷവേളയിൽ വ്യത്യസ്ഥത പുലർത്തി.സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ നേതൃത്വം നൽകി വരുന്ന PTA പ്രസിഡൻ്റ് സോജൻ വള്ളിപ്പറമ്പിലിനെ ചടങ്ങിൽ ആദരിച്ചു .സ്കൂളിലെ തിരഞ്ഞെടുത്ത 2 വിഭാഗം വിദ്യാർഥികളുടെ ഫുഡ്ബോൾ മത്സരത്തോടെയാണ് വണ്ടിപ്പെരിയാർ സെൻ്റ് മാത്യൂസ് സ്കൂൾ വാർഷികാഘോഷപരിപാടികൾക്ക് സമാപനമായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow