കുമളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

Feb 23, 2024 - 17:07
 0
കുമളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
This is the title of the web page

കുമളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ഗുരുതരമായി പരിക്കേറ്റ കുമളി സ്വദേശി എൻ.കെ രാജപ്പനെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .കുമളി മൂന്നാർ സംസ്ഥാന പാതയിൽ വലിയകണ്ടത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. കുമളി ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരനും വാഹനവും സമീപത്തെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.ശേഷം റോഡ് സൈഡിൽ നിറുത്തിയിട്ടിരുന്ന മറ്റ് രണ്ട് വാഹനത്തിലിടിച്ചാണ് കാർ നിന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ കുമളി സ്വദേശി എൻ.കെ രാജപ്പനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയതിനു ശേഷം വിദഗ്ദ്ധ ചികിത്സക്കായി പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow