മാർച്ച് ഏഴിന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ചിടും
റേഷൻ വ്യാപാരി വേതനപാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്രഗവൺമെന്റ് കേരളത്തിലെ പൊതുവിതരണ മേഖലയോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി പരിഷ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാർച്ച് ഏഴിന് സംസ്ഥാനത്ത് റേഷൻ കട വ്യാപാരികൾ കടയടപ്പ് സമരം നടത്തും.റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

