അഞ്ചുരുളിയുടെ അലങ്കാരത്തിന് മാറ്റ് കൂട്ടി മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ഇരിപ്പിട നിർമാണം

കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായാണ് നിർമാണം.മരം വീണുകിടക്കുന്ന വിധത്തിൽ സിമന്റിൽ രൂപകൽല്പന ചെയ്തിരിക്കുന്ന വിധത്തിലാണ് ഇരിപ്പിടം. ഇരിപ്പിടത്തിൽ നിർമിച്ചിരിക്കുന്ന മയിലിന്റെ രൂപവും ആകർഷകമാണ്. സഞ്ചാരികൾക്ക് കൗതുകവും വിശ്രമിക്കാൻ ഇടവുമായിരിക്കുകയാണ് ഇത്.നിരവധി ആളുകളാണ് ഇവിടെവന്നു ഫോട്ടോ എടുക്കുന്നതും വിശ്രമിക്കുന്നതും.ഈ വർഷത്തെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റ ഭാഗമായി മാലിന്യം നിറയുന്ന സ്ഥലം മനോഹരമാക്കാം എന്ന പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം.മറ്റപ്പള്ളി സ്വദേശിയും സിമന്റ് ശില്പ നിർമ്മാണങ്ങളിൽ വൈദഗ്ധ്യമുള്ള സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ മാത്യു തകടിയേലും വിദ്യാർത്ഥികളും ചേർന്നാണ് ഇത്തരമൊരു ഇരിപ്പിടം നിർമ്മിച്ചത്.