പൂപ്പാറയിലെ വ്യാപാരികൾ സമരം ആരംഭിച്ചു
പൂപ്പാറയിലെ വ്യാപാരികൾ സമരം ആരംഭിച്ചു.കോടതി വിധിയെ തുടർന്ന് പൂപ്പാറ പന്നിയാർ പുഴയോരത്തെ വ്യാപാര സ്ഥാപങ്ങൾ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്. മർച്ചന്റ് അസോസിയേഷന്റെയും പൂപ്പാറ ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് ഏകദിന പ്രതിഷേധ ധർണ്ണ സമരം ആരംഭിച്ചിരിക്കുന്നത് .അനുകൂലമായ തീരുമാനം ലഭിക്കുന്നത് വരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.



