കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന "Natura " ആർട്ട്‌ ക്യാമ്പ് സമാപിച്ചു

Feb 19, 2024 - 10:39
 0
കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന
"Natura " ആർട്ട്‌ ക്യാമ്പ്  സമാപിച്ചു
This is the title of the web page

കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലയിലെ മുതിർന്ന ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച Natura ആർട്ട്‌ ക്യാമ്പ് ഇടുക്കി മൂന്നാം മൈൽ,മൗണ്ട് ഒലിവ് റിസോർട്ടിൽ സമാപിച്ചു.രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പ് ,ചിത്ര കലയും പ്രകൃതിയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിച്ചത്.ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ആർട്ടിസ്റ്റ് ഫ്രസ്കോ മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർട്ടിസ്റ്റ് ജോസഫ് അനുഗ്രഹ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മുതിർന്ന ചിത്രകാരനും, കലാ അധ്യാപകനുമായ ആർട്ടിസ്റ്റ് ജോസ് ആന്റണി ആർട്ട് ക്യാമ്പ് നയിച്ചു.കാർട്ടൂണിസ്റ്റും ചിത്രകാരനുമായ സജിദാസ് മോഹൻ പ്രോഗ്രാമിന്റെ ക്യുറെറ്ററായിരുന്നു..കുട്ടികൾക്കുള്ള ആർട്ട് വർക്ക് ഷോപ്പ്, വാട്ടർ കളർ, അപസ്ട്രാക്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചിത്രകലയും, തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകളും, പഠന ക്ലാസുകളും നടന്നു. വിവിധ ആശയങ്ങളിൽ ചിത്രകാരന്മാരുടെ രചനയും നടന്നു. ആർട്ടിസ്റ്റ് ടിജെ ജോസ്,റിയലിസ്റ്റിക് ചിത്രങ്ങളെപ്പറ്റി ക്ലാസ് നയിച്ചു. ജില്ലയിലെ പ്രമുഖ ചിത്രകാരായ ബിനോയ് മാവടി, ബിജു നിള, മോൻസി മാമൂട്ടിൽ, ഷാജി കഞ്ഞിക്കുഴി,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രകാരന്മാർ ക്യാമ്പിൽ വരച്ച ചിത്രങ്ങൾ, 2000 രൂപ മുതലുള്ള വിലയിൽ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow